07 May ശ്രീ വെങ്കടേശ്വര ഹൈസ്കൂളിന് തിളക്കമാർന്ന വിജയം

തൃപ്പൂണിത്തുറ ശ്രീ വെങ്കടേശ്വര ഹൈസ്ക്കൂൾ തുടർച്ചയായ 11-ാം വർഷവും നൂറു ശതമാനം വിജയം കൈവരിച്ചു. 44 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ അഞ്ജലി ഒ എം, എം കൃഷ്ണപ്രസാദ് വർമ്മ, ലക്ഷമി എസ് ഷാജ്, ആതിര കെ എം , സജ്ന കെ അശോകൻ എന്നിവർ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കി. അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും യോജിച്ചുള്ള പ്രവർത്തന ഫലമണിതെന്ന് സ്കൂൾ മാനേജർ അഡ്വ. എസ്. രാമചന്ദ്രൻ അഭിനന്ദന സന്ദേശത്തിൽ അറിയിച്ചു.

എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയവർ