30 Jun ശ്രീ വെങ്കടേശ്വര ഹൈസ്കൂളിന് തിളക്കമാർന്ന വിജയം
തൃപ്പൂണിത്തുറ ശ്രീ വെങ്കടേശ്വര ഹൈസ്ക്കൂൾ തുടർച്ചയായ 12-ാം വർഷവും നൂറു ശതമാനം വിജയം കൈവരിച്ചു. 46 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ അമൃത ആർ, പുണ്യ നായർ, അപർണ ജി എന്നിവർ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കി. അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും യോജിച്ചുള്ള പ്രവർത്തന ഫലമണിതെന്ന് സ്കൂൾ മാനേജർ അഡ്വ. എസ്. രാമചന്ദ്രൻ അഭിനന്ദന സന്ദേശത്തിൽ അറിയിച്ചു.