Sree Venkateswara High School, Tripunithura, Ernakulam | പ്രവേശനോത്സവം 2021-2022
16828
post-template-default,single,single-post,postid-16828,single-format-standard,ajax_updown,page_not_loaded,,qode-theme-ver-17.0,qode-theme-bridge,wpb-js-composer js-comp-ver-5.5.5,vc_responsive

പ്രവേശനോത്സവം 2021-2022

പ്രവേശനോത്സവം 2021-2022

ശ്രീ വെങ്കടേശ്വര ഹൈസ്കൂളിലെ 2021-2022 അധ്യയനവർഷത്തിലെ പ്രവേശനോത്സവം നവംബർ ഒന്നിന് രാവിലെ 10 മണിക്ക് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടത്തി. പ്രസ്തുത ചടങ്ങിൽ തൃപ്പൂണിത്തുറ നഗരസഭാ വൈസ് ചെയർമാൻ ശ്രീ K K പ്രദീപ് കുമാർ, TTBY സെക്രട്ടറി ശ്രി H. ഗോവിന്ദൻ, സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോക്ടർ ശ്രീമതി ലീല രാമമൂർത്തി, ഹെഡ്മിസ്ട്രസ് ശ്രീമതി J രേണുക, Rtn ശ്രീ ബാലൻ രാമചന്ദ്രൻ, Rtn ശ്രീ രാജേഷ് കുമാർ, അസിസ്റ്റൻറ് എച്ച് എം ശ്രീമതി വിജയലക്ഷ്മി തുടങ്ങിയവർ കുട്ടികൾക്ക് ആശംസകളർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ തൃപ്പൂണിത്തുറ മുൻസിപ്പൽ കൗൺസിലർ ശ്രീമതി സാവിത്രി നരസിംഹൻ, മാനേജ്മെന്റ് പ്രതിനിധികൾ, അധ്യാപികമാർ, മറ്റു ജീവനക്കാർ, രക്ഷിതാക്കൾ തുടങ്ങിയവരും പങ്കെടുത്തു. തുടർന്ന് റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രവേശനോത്സവത്തിൽ പങ്കെടുത്ത കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ദേശീയ ഗാനാലാപന തോടെ ചടങ്ങ് സമാപിച്ചു.

എന്ന്
എസ്സ്‌ രാമചന്ദ്രൻ,
മാനേജർ,
ശ്രീ വെങ്കടേശ്വര ഹൈ സ്കൂൾ,
തൃപ്പൂണിത്തുറ,
9388602843.

 

Tags: